NEWS
അജൈവ മാലിന്യങ്ങൾ സൂക്ഷിക്കാൻ സ്ഥലം ആവശ്യമുണ്ട്
19/05/2026 06:23 PM IST
nila

ചെങ്ങന്നൂർ: നഗരസഭയിലെ ഹരിതകർമ്മ സേന ശേഖരിക്കുന്ന അജൈവ (പ്ലാസ്റ്റിക്) മാലിന്യങ്ങൾ യഥാസമയം കരാർ സ്ഥാപനത്തിന് കൈമാറി വരുന്നുണ്ട്. മേൽ പറഞ്ഞ അജൈവ (പ്ലാസ്റ്റിക്) മാലിന്യങ്ങൾ കരാർ സ്ഥാപനത്തിന് കൈമാറുന്ന ചെറിയ കാലയളവിലേയ്ക്ക് ഇവ തരംതിരിച്ച് സൂക്ഷിക്കുന്നതിന് നഗരസഭയ്ക്ക് സ്ഥല പരിമിതിയുള്ളതിനാൽ മാസ വാടക ഇനത്തിൽ 4 മീറ്റർ വഴി സൗകര്യമുള്ള സ്വകാര്യ ഭൂമി; കെട്ടിടമോ / ഷെഡോ ഉൾപ്പെടെയോ, അല്ലാതെയോ നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ സഹിതം
മേയ് 31കം നഗരസഭ സെക്രട്ടറി മുമ്പാകെ അപേക്ഷ സമർപ്പിക്കണമെന്ന്
സെക്രട്ടറി
അറിയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











